ലക്ഷദ്വീപില്‍ നടപടികള്‍ കൈകൊണ്ടുവന്നതിന്റെ പേരില്‍ രൂക്ഷവിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍. കേരളത്തില്‍ നിന്ന് പ്രതിഷേധിച്ചവരാണ് ഏറെയും, അതില്‍ കണക്കുമുണ്ടെന്ന് അദ്ദേഹം പറയുന്നു. സേവ് ലക്ഷദ്വീപ് ഫോറം നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രഫുല്‍ പട്ടേലിന്റെ പരാമര്‍ശം.
1.47 കോടി മലയാളികളാണ് തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വന്ന് തെറിവിളികള്‍ നടത്തിയത്, എന്നാല്‍ ആ ചീത്തവിളികള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും പ്രഫുല്‍ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. സേവ് ലക്ഷദ്വീപ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് സാദിഖിന്റെ നേതൃത്വത്തില്‍ ആറുപേരാണ് കഴിഞ്ഞദിവസം പ്രഫുല്‍ പട്ടേലിനെ കണ്ടത്. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്ന് നേതാക്കള്‍ പറഞ്ഞു.
ലക്ഷദ്വീപ് ഫോറം മുന്നോട്ടുവച്ച എല്ലാ കാര്യവും അംഗീകരിക്കാന്‍ അഡ്മിനിസ്ട്രേറ്റര്‍ തയ്യാറായില്ല. ചിലത് മാത്രമാണ് അംഗീകരിക്കപ്പെട്ടത്. പൂര്‍ണമായും ആവശ്യങ്ങള്‍ മാത്രമാണ് ഉന്നയിച്ചതെന്നും ഇത് പരിഗണിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ലക്ഷദ്വീപ് ഫോറം നേതാക്കള്‍ അറിയിച്ചിരുന്നു.