അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒബിസി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ; മുന്നോക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനവും

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ-ഡെന്റൽ പ്രവേശനത്തിന് ഒബിസി സംവരണം നടപ്പാക്കി കേന്ദ്രസർക്കാർ. 27 ശതമാനമായിരിക്കും സംവരണം. ഇതിനൊപ്പം മൂന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണവും ഉറപ്പാക്കിയിട്ടുണ്ട്.

മെഡിക്കൽ പിജി സീറ്റുകളിലും സംവരണം ബാധകമായിരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. 5500 വിദ്യാർഥികൾക്കായിരിക്കും സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുക. ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനമാണ് അഖിലേന്ത്യ ക്വാട്ടയായി നൽകുന്നത്. ഈ സീറ്റുകളിലാണ് സംവരണം ബാധകമാവുക.

സാമൂഹ്യനീതിയിൽ വലിയ മാറ്റങ്ങൾ സംവരണം മൂലം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണ് കേന്ദ്രസർക്കാർ എടുത്തതെന്ന് ആരോഗ്യമന്ത്രാലയവും കുറിപ്പിൽ വ്യക്താമാക്കി.

Exit mobile version