ന്യൂഡല്‍ഹി: സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ പ്രധാനമന്ത്രിക്ക് ഏഴുകോടി ഫോളോവേഴ്സ്. പുതിയ റെക്കോര്‍ഡ് നേട്ടമാണ് മോഡി സ്വന്തമാക്കിയിരിക്കുന്നത്. ട്വിറ്ററില്‍ ഏഴുകോടിപ്പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തനകനെന്ന നേട്ടമാണ് മോഡിക്ക് കൈവന്നത്.
2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ അദ്ദേഹം ട്വിറ്റര്‍ ഉപയോഗിച്ചു വരുന്നു. തൊട്ടടുത്ത വര്‍ഷം ഒരു ലക്ഷം പേര് ഫോളോ ചെയ്തു തുടങ്ങി. 2020 ജൂലായില്‍ ആറുകോടി പേര് പിന്തുടരുന്ന ലോകനേതാവെന്ന നേട്ടം അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. 5.3 കോടി ഫോളോവേഴ്സുമായി ഫ്രാന്‍സിസ് മാര്‍പാപ്പയാണ് മോഡിക്കു തൊട്ടുപിന്നില്‍.
ട്വിറ്റര്‍ പതിവായി ഉപയോഗിക്കുന്നതാണ് മോഡിക്ക് ഫോളോവേഴ്സിന്റെ എണ്ണം വര്‍ധിക്കാന്‍ കാരണമായി കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രധാനപ്പെട്ട വികസനപ്രവര്‍ത്തനങ്ങളും പുതിയ നേട്ടങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമെല്ലാം മോഡി പതിവായി ട്വിറ്ററില്‍ പങ്കുവെക്കാറുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് 2.6 കോടിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 1.9 കോടിയും ട്വിറ്ററില്‍ ഫോളോവേഴ്സുണ്ട്.
Discussion about this post