ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന് തെക്കന്‍ ബംഗ്ലാദേശ് വടക്കന്‍ ബംഗാള്‍ പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലൂടെ ന്യൂനമര്‍ദ്ദം പടിഞ്ഞാറേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
The Well Marked Low Pressure Area over south Bangladesh and adjoining North Bay of Bengal & West Bengal now lies over coastal Bangladesh & adjoining West Bengal. It is likely to move westwards across West Bengal, Jharkhand and Bihar during next 48 hours. pic.twitter.com/aWBKGE5wPN
— India Meteorological Department (@Indiametdept) July 28, 2021
”സമുദ്രനിരപ്പിലുള്ള മണ്‍സൂണ്‍ കാറ്റിന്റെ പടിഞ്ഞാറെ അറ്റം അതിന്റെ സാധാരണ സ്ഥാനത്തിന് വടക്ക് ഭാഗത്തേക്കും പടിഞ്ഞാറെ അറ്റം കാറ്റിന്റെ സാധാരണ സ്ഥാനത്തിലൂടെയും കടന്നുപോകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഗുജറാത്ത് തീരത്ത് നിന്ന് വടക്കന്‍ കേരള തീരത്തേക്ക് ഒരു കാറ്റ് തീരത്തുനിന്ന് അകലെയായി നീങ്ങുന്നുണ്ട്. വടക്കന്‍ പാകിസ്താനില്‍ പഞ്ചാബിനോട് ചേര്‍ന്ന് തീവ്രത കുറഞ്ഞ ഒരു ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ ബ്യൂറോ മുന്നറിയിപ്പ് നല്കി.
ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജൂലൈ 30 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒഡീഷ, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവിടങ്ങളില്‍ ജൂലായ് 30 വരെ മഴ തുടരും. കിഴക്കന്‍ മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ജൂലായ് 31 വരെ ഒറ്റപ്പെട്ടതും ശക്തവുമായ മഴയ്ക്കും സാധ്യത.
ജൂലൈ 29ന് പശ്ചിമ ബംഗാളിലും ജൂലായ് 30 ന് ജാര്‍ഖണ്ഡിലും ജൂലായ് 30 ന് ഛത്തീസ്ഗഢിലും ജൂലായ് 31ന് കിഴക്കന്‍ മധ്യപ്രദേശിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നല്കി. ഓഗസ്റ്റ് 1 വരെ കിഴക്കന്‍ രാജസ്ഥാനിലും പശ്ചിമ മധ്യപ്രദേശിലും വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഓഗസ്റ്റ് 1 വരെ മധ്യ മഹാരാഷ്ട്രയിലെ കൊങ്കണ്‍, ഗോവ എന്നിവിടങ്ങളിലും വ്യാപകമായി മഴ പെയ്യാന്‍ സാധ്യതയുണ്ട്.
Discussion about this post