ന്യൂഡല്‍ഹി: മാധ്യമ രംഗത്തെ വനിതാ കൂട്ടായ്മയായ നെറ്റ് വര്‍ക് ഓഫ് വിമന്‍ എംജെ അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകളില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് എംജെ അക്ബറിനെ മാറ്റി നിര്ത്തണംെമന്നും കത്തില്‍ ആവശ്യപ്പെട്ടു.
എംജെ അക്ബര്‍ ഇരകള്‍ക്കെതിരെ നല്കിയ മാനനഷ്ട കേസ് പിന്‍വലിക്കണമെന്നും കത്തിലൂടെ ഇവര്‍ ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍നിന്ന് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അക്ബര്‍ വിട്ടുനില്‍ക്കണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ്, പ്രസ് അസോസിയേഷന്, സൗത്ത് ഏഷ്യന്‍ വിമന്‍ ഇന്‍ മീഡിയ തുടങ്ങിയവ കഴിഞ്ഞദിവസം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
എംജെ അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്തിരിക്കുന്നത് ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയ പ്രിയ രമണിക്കെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 500ാം വകുപ്പുപ്രകാരം പാട്യാല ഹൗസ് മജിസ്ട്രേറ്റ് കോടതിയിലാണ്. തനിക്കെതിരായ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് എംജെ അക്ബറിന്റെ വാദം.
Discussion about this post