ഗുഡ്ഗാവ്: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് വാഹനമിടിപ്പിച്ചയാള് ട്രാഫിക് പോലീസുകാരനെ വീഴ്ത്തിയിട്ടു. ശേഷം സിനിമയെ പോലും വെല്ലുന്ന തരത്തില്‍ പാഞ്ഞു. ഗുഡ്ഗാവിലാണ് സംഭവം നടന്നത്. എന്നാല്‍ പിന്നാലെ പോയി പോലീസ് ഇയാളെ പിടികൂടി.
ഇയാള്‍ റോഡിന്റെ എതിര്‍ദിശയിലൂടെ കയറിവരുകയായിരുന്നെന്ന് ട്രാഫിക് പോലീസ് പറയുന്നു. ബോണറ്റിലേക്ക് തെറിച്ചുവീണ പോലീസുകാരനെയും കൊണ്ട് കാര്‍ നൂറു മീറ്ററോളം പാഞ്ഞു. ഒടുവില്‍ ബോണറ്റില്‍ നിന്നും പോലീസുകാരന് ചാടി ജീവന് രക്ഷിക്കുകയായിരുന്നു. കാര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
#WATCH: Man stopped by traffic police for driving on the wrong side near Signature Tower Chowk in Gurugram, dragged traffic personnel on the bonnet of his car when the personnel tried to stop him. He was later arrested & the car was also seized. #Haryana (19.12.18) pic.twitter.com/BbyN79ysIW
— ANI (@ANI) December 20, 2018
Discussion about this post