തെന്മല: ഉത്സവ ആചാരത്തിന്റെ ഭാഗമായി മനുഷ്യത്തല ഭക്ഷിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. വീഡിയോ വൈറലായതോടെ സാമിയാദി എന്നറിയപ്പെടുന്ന നാല് പൂജാരിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പോലീസ് കേസെടുത്തത്. തെങ്കാശി എസ്പി ആര് കൃഷ്ണരാജിന്റെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.
പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ശക്തിപോതി സുടലൈ മാടസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തില്‍ ആചാരവുമായി ബന്ധപ്പെട്ട് നാല് പേര് മനുഷ്യന്റെ തല ഭക്ഷിക്കുന്ന വീഡിയോയാണ് ചിലര്‍ ഫോണില്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. സംഭവം വിവാദമായതോടെ വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പോലീസില്‍ പരാതി നല്കി.
സ്വാമിയാട്ടം എന്നാണ് ഈ ചടങ്ങിന് ഗ്രാമീണര്‍ വിളിക്കുന്ന പേര്. അറസ്റ്റിലായ നാല് പൂജാരിമാരും സ്വാമിയാട്ടച്ചടങ്ങില്‍ പങ്കെടുത്തവരാണ്. ആചാരത്തിന്റെ ഭാഗമായി പൂജാരിമാര്‍ വേട്ടക്കുപോകുന്ന ചടങ്ങുണ്ട്. വേട്ട കഴിഞ്ഞ് വരുമ്പോള്‍ കൊണ്ടു വരുന്ന മനുഷ്യത്തല നാല് പേര് ചേര്‍ന്ന് ഭക്ഷിക്കും.
സമീപത്തെ ശ്മശാനത്തില്‍ നിന്നാണ് ശവശരീരത്തിന്റെ തല ലഭിച്ചതെന്ന് ഇവര്‍ അറസ്റ്റിലായ പൂജാരിമാര്‍ പോലീസിനോട് പറഞ്ഞു. കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങ് നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
എവിടെ നിന്ന് എപ്പോള്‍ മൃതദേഹം കൊണ്ടുവന്നെന്നതില്‍ പോലീസിന് വ്യക്തതയില്ല. ഗ്രാമത്തിലെ ശ്മശാനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. 2019ലും സമാന സംഭവമുണ്ടായിരുന്നു. ഉത്സവത്തിന്റെ സംഘാടകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങളുമായി പൂജാരിമാരെ കണ്ടിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാല്‍, യഥാര്‍ത്ഥ മനുഷ്യത്തലയാണോ ഇവര്‍ കൊണ്ടുവന്ന് ഭക്ഷിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധനയുടെ ഫലം ലഭിച്ചാല്‍ മാത്രമേ ഇത് ഉറപ്പിക്കാനാകൂവെന്നാണ് പൊലീസ് പറയുന്നത്.
കുടുംബ ക്ഷേത്രമായ ഇവിടെ എല്ലാ വര്‍ഷവും ഈ ചടങ്ങു നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപത്തെ ശ്മശാനത്തില്‍ നിന്നാണു തല ലഭിച്ചതെന്നാണ് പിടിയിലായ പൂജാരിമാര്‍ പോലീസിനോടു പറഞ്ഞത്. അതേസമയം ഇത് യഥാര്‍ഥ മനുഷ്യത്തല തന്നെയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Discussion about this post