ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി അടയ്ക്കാമെന്നു മദ്രാസ് ഹൈക്കോടതിയെ അറിയിച്ച് നടന് വിജയ്. എന്നാല്‍, മുന്‍ സിംഗിള്‍ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമര്‍ശങ്ങള്‍ എല്ലാം നീക്കണമെന്ന് ആവശ്യപ്പെടുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. നിശ്ചിത നികുതി ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കാനും കോടതി നിര്‍ദേശിക്കുകയും ചെയ്തു. വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന വിജയിയുടെ ആവശ്യത്തിലെ തുടര്‍വാദം ഓഗസ്റ്റ് 31നു നടക്കും.
നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാന്‍ എല്ലാ പൗരന്മാര്ക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടീസ് നല്കിയാല് ഒരാഴ്ചയ്ക്കുള്ളില്‍ പ്രവേശന നികുതി അടയ്ക്കാമെന്നും കോടതിയെ വിജയ് നാരായണ്‍ അറിയിച്ചു. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലെ വാദത്തിനിടെയാണു വിജയ് നിലപാട് അറിയിച്ചത്.
Discussion about this post