ബെയ്ജിങ്: ചൈനയിലെ ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്‍ക്കാറ്റ്. 330 അടിയോളമാണ് മണല്‍ക്കാറ്റ് ഉയര്‍ന്നുപൊങ്ങിയത്. ഞായറാഴ്ചയാണ് ഗോബി മരുഭൂമിയ്ക്ക് സമീപത്തുള്ള ഡുന്‍ഹുവാങ്ങില്‍ കൂറ്റന്‍ മണല്‍ക്കാറ്റുയര്‍ന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയിലും നിറഞ്ഞു കഴിഞ്ഞു.
CHINA – Sandstorm engulfs the northwest city of Dunhuang. pic.twitter.com/HrkQJJ5mn0
— ShatteredWorldMedia 🌐 (@MediaShattered) July 26, 2021
കാഴ്ച മറഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം അപകടകരമാകുന്ന സാഹചര്യം ഉണ്ടായതിനാല്‍ പ്രധാനനിരത്തുകളെല്ലാം അധികൃതര്‍ അടച്ചു. പ്രദേശത്ത് മണല്‍ക്കാറ്റ് സാധാരണമാണെങ്കിലും ഇത്രയും ഉയരത്തിലുണ്ടാകുന്നത് വളരെ കുറവാണെന്ന് അധികൃതര്‍ അറിയിച്ചു.
On July 25, a sandstorm hit Dunhuang again pic.twitter.com/mT5V5V3NEI
— 敦煌风物 (@vVvh4V4jkZeYXTH) July 26, 2021
പതിയെ ഉയര്‍ന്നു പൊങ്ങുന്ന പൊടിയും മണലും നിറഞ്ഞ കാറ്റ് മേഘങ്ങളെ തൊടുന്നതു പോലെ നമുക്ക് തോന്നലുണ്ടാക്കും. 100 മീറ്റര്‍(ഏകദേശം330 അടി) ഉയരത്തില്‍ പൊങ്ങിയ കാറ്റ് റോഡുകളേയും ബഹുനിലകെട്ടിടങ്ങളേയും പതിയെ മറയ്ക്കുന്നത് വീഡിയോയില്‍ കാണാം.
Discussion about this post