ന്യൂഡല്‍ഹി: നീങ്ങി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീണയാളെ രക്ഷിച്ച് റെയില്‍വേ പോലീസ്. റെയില്‍വേ പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യമായ ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ കാത്തത്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. രണ്ട് കൈയ്യിലും ബാഗുമായി ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പിടിവിട്ട് പാളത്തിലേക്ക് വീഴാന്‍ പോയത്.
ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കാലു കുടുങ്ങി, പാളത്തിലേക്ക് വീഴാന്‍ തുടങ്ങുമ്പോഴാണ് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥനായ രാജ് വീര്‍ സിങ് രക്ഷയ്‌ക്കെത്തിയത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന രാജ് വീറും പ്ലാറ്റ്‌ഫോമിലുണ്ടായ മറ്റൊരു യാത്രക്കാരനുമാണ് അദ്ദേഹത്തെ പിടിച്ചു കയറ്റിയത്.
ട്രെയിനിനൊപ്പം കുറച്ചു ദൂരം നീങ്ങിയ ഇയാളെ രാജ് വീര്‍ കൂടെ ഓടി കയ്യില്‍ പിടിച്ചു വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. രാജ് വീറിന്റെ ധീരതയെ അഭിനന്ദിച്ച് റെയില്‍വേ പോലീസും വീഡിയോ പങ്കുവച്ചിട്ടുണ്ട്.
#RPF CT Rajvir Singh, with his timely courageous act, saved a passenger from the wheels of a running train. The person tried to board a running train, slipped and fell into the gap.#PreciousLife #BeResponsible#HeroesInUniform@RailMinIndia @IR_CRB @RPFNRDLI pic.twitter.com/mKYd2ZyOoj
— RPF INDIA (@RPF_INDIA) July 24, 2021
Discussion about this post