മുസാഫര്‍പൂര്: പ്രണയിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ട് 17 വയസ്സുകാരന്‍. ബിഹാറിലെ മുസാഫര്‍പൂരില്‍ നിന്നാണ് നടുക്കുന്ന വാര്‍ത്ത. കുടുംബത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന് 17 വയസുകാരനെ പിടികൂടി ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു.
രപുര രാംപുര്‍ഷാ ഗ്രാമത്തിലാണ് സംഭവം. ഈ ഗ്രാമത്തില്‍ തന്നെയുള്ള സൗരഭ്കുമാര്‍ എന്ന 17കാരനാണ് പ്രണയിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. രാത്രി കാമുകിയെ കാണാന്‍ അവളുടെ വീട്ടിലെത്തിയ സൗരഭിനെ ബന്ധുക്കള്‍ പിടികൂടുകയായിരുന്നു.
ഇതിന് പിന്നാലെ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് അതിക്രൂരമായി തല്ലുകയും ജനനേന്ദ്രിയം മുറിച്ചെടുക്കുകയും ചെയ്തു. ഇതോടെ അതീവഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വിവരം അറിഞ്ഞതോടെ നാട്ടുകാരും യുവാവിന്റെ ബന്ധുക്കളും പാഞ്ഞെത്തി. പോസ്‌മോര്‍ട്ടം നടത്തി വിട്ടുകൊടുത്ത മൃതദേഹം മുഖ്യപ്രതിയായ സുശാന്ത് പാണ്ഡെയുടെ വീടിന് മുന്നില്‍ കൊണ്ടുവന്ന് ചിതയൊരുക്കി സംസ്‌ക്കരിച്ചു. പിന്നാലെ പ്രതിയുടെ വീടും നാട്ടുകാര്‍ തല്ലിത്തകര്‍ത്തു.