ഈ കോവിഡ് കാലത്ത് മിക്കവരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. വീട്ടിലെ ജോലികള്‍ക്കൊപ്പം ഓഫീസ് ജോലികളും ചെയ്യുന്ന സാഹചര്യമാണ്.
അതേസമയം, വിവാഹ വേദിയിലിരുന്നും ജോലി ചെയ്യുന്ന വരനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വരനായി ഇരിക്കുമ്പോഴും ലാപ്‌ടോപില്‍ വര്‍ക് ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്.
വിവാഹ വേദിയില്‍ മടിയില്‍ ലാപ്‌ടോപുമായി ഇരുന്ന് ജോലിചെയ്യുന്ന വരനെ കണ്ട് വധുവും ബന്ധുക്കളുമൊക്കെ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.