കൊച്ചി: ഒരാഴ്ച്ച നീളുന്ന സന്ദര്‍ശനത്തിനായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മറ്റന്നാള്‍ വീണ്ടും ലക്ഷദ്വീപില്‍ എത്തും. 26ന് അഹമ്മദാബാദില്‍ നിന്ന് കൊച്ചിയില്‍ എത്തുന്ന അഡ്മിനിസ്‌ട്രേറ്റര്‍ ഉച്ചയോടെ ലക്ഷദ്വീപിലേക്ക് പോകുമെന്നാണ് അറിയുന്നത്. ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനാണ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപിലെത്തുന്നത്. വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.
മുന്‍പ് പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയിരുന്നെങ്കിലും കൊവിഡ് രോഗബാധയെ തുടര്‍ന്നുളള കര്‍ഫ്യു നിലനിന്നിരുന്നതിനാല്‍ പ്രതിഷേധങ്ങള്‍ ഉണ്ടായില്ല. എന്നാല്‍ ഇപ്പോള്‍ ലക്ഷദ്വീപില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ട്. ഈ സമയം എത്തുന്ന അദ്ദേഹത്തിന് നേരെ വലിയ പ്രതിഷേധമുണ്ടാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ കടുത്ത സുരക്ഷയിലാകും പ്രഫുല്‍ പട്ടേലിന്റെ സന്ദര്‍ശനം.
Discussion about this post