ടോക്യോ ഒളിമ്പിക്സില്‍ വെള്ളി മെഡലും കഴുത്തിലണിഞ്ഞ് നില്ക്കുന്ന ഇന്ത്യന്‍ ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ ചിരിയോടൊപ്പം തിളങ്ങിയത് ഒളിമ്പിക് വളയത്തിന്റെ ആകൃതിയിലള്ള സ്വര്ണ്ണക്കമ്മലുകളാണ്. അത് സമ്മാനിച്ചതാകട്ടെ, ചാനുവിന്റെ അമ്മ സയ്കോം ഒങ്ബി ടോംബി ലെയ്മയും. അഞ്ചുവര്‍ഷം മുന്‍പാണ് തന്റെ സ്വര്‍ണാഭരണം വിറ്റ് മകള്‍ക്കായി സ്വര്‍ണ്ണക്കമ്മല്‍ വാങ്ങിയത്.
റിയോ ഒളിമ്പിക്സിനായി ബ്രസീലിലേക്ക് ചാനു വിമാനം കയറുന്നതിന് മുമ്പ് ആ കമ്മലുകള്‍ അമ്മ മകളുടെ കാതിലിട്ട് കൊടുത്തു. ആ ഒളിമ്പിക് വളയക്കമ്മല്‍ ഭാഗ്യം കൊണ്ടുവരും എന്നായിരുന്നു ചാനുവിന്റെ അമ്മയുടെ വിശ്വാസം. എന്നാല്‍ റിയോയില്‍ ചാനു കണ്ണീരുമായി മടങ്ങി. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറം അമ്മയുടെ വിശ്വാസം പോലെ തന്നെ മകള്‍ വെള്ളി മെഡല്‍ സ്വന്തമാക്കുകയും ചെയ്തു.
SILVER FOR MIRABAI!!
We're off to a great start as our star weightlifter @mirabai_chanu clinches the first Silver for India at the #TokyoOlympics in the 49kg category.@PMOIndia @ianuragthakur @NisithPramanik @ddsportschannel @WeAreTeamIndia @PIB_India pic.twitter.com/s0r96b7LaK
— SAIMedia (@Media_SAI) July 24, 2021
അമ്മ സയ്കോം പറയുന്നു
‘ഒരു മെഡലെങ്കിലും നേടുമെന്ന് ഉറപ്പുനല്‍കിയാണ് ചാനു ടോക്യോയിലേക്ക് പോയത്. അതുകൊണ്ട് അവളുടെ മത്സരം കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. അവള് വെള്ളി നേടുന്നത് ഞങ്ങള്‍ ടിവിയില്‍ തത്സമയം കണ്ടു. സന്തോഷത്താല്‍ എന്റേയും ഭര്‍ത്താവിന്റേയും കണ്ണുകള്‍ നിറഞ്ഞു.
Discussion about this post