കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനിടെ ടോപ്പറായ പെൺകുട്ടിയുടെ പേര് പറയാതെ മതം പറഞ്ഞ് ഹയർ സെക്കൻഡറി എജുക്കേഷൻ കൗൺസിൽ മേധാവി വിവാദത്തിൽ. ‘ഈ വർഷത്തെ ഏറ്റവും ഉയർന്ന മാർക്ക് 499 ആണ്. അത് കിട്ടിയത് ഒരു മുസ്ലിം കുട്ടിക്കാണ്. അവൾ മുർഷിദാബാദിൽനിന്നുള്ള മുസ്ലിം കുട്ടിയാണ്’- മഹുവ ദാസിന്റെ വാക്കുകൾ ഇങ്ങനെ.
അതേസമയം, മഹുവയുടെ പരാമർശത്തെ തുടർന്ന് ഇവർക്കെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയരുന്നത്. മഹുവയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. വിദ്യാർത്ഥി സംഘടനയായ ഛത്ര പരിഷത്ത് മഹുവ ദാസിനെതിരെ വെള്ളിയാഴ്ച പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഇത്തരമൊരു പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് തപസ് റോയ് പറഞ്ഞു. മഹുവയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്ന് ബംഗാൾ ഇമാം അസോസിയേഷൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അസോസിയേഷൻ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ടു.
Discussion about this post