ചെന്നൈ: ചുണ്ടില്‍ ചായം തേച്ചു 3,000ത്തോളം ചുടുചുംബനങ്ങള്‍ നല്കിയപ്പോള് ക്യാന്‍വാസില്‍ തെളിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ചിത്രം. പെരമ്പലൂര്‍ ജില്ലയിലെ വലികണ്ഠപുരം ഗ്രാമത്തിലെ കോളേജ് വിദ്യാര്‍ഥിയായ നരസിംഹനാണ് വ്യത്യസ്തമായ ചിത്രം വരച്ചത്. സ്റ്റാലിന്റെ ചിത്രം ഇതിനോടകം സൈബറിടങ്ങളില്‍ തരംഗമായി കഴിഞ്ഞു.
കോയമ്പത്തൂര്‍ രംഗനാഥന് കോളജ് ഓഫ് ആര്‍ക്കിടെക്ചറിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ നരസിംഹന്റെ പ്രകടനവും ചിത്രവും സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഒട്ടേറെപ്പേര്‍ അഭിനന്ദനവുമായെത്തി. തികച്ചും പ്രകൃതിദത്ത നിറമാണു ചിത്രം വരയ്ക്കാനായി ചുണ്ടില്‍ പുരട്ടിയതെന്നു നരസിംഹന് പറയുന്നു.
ചുംബനചിത്രം വരയ്ക്കുന്ന വിഡിയോ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലേക്ക് അംഗീകാരത്തിനായി അയച്ചു കഴിഞ്ഞു. ഇതിനു മുന്‍പു നരസിംഹന് എ.പി.ജെ അബ്ദുല്‍ കലാമിന്റെ വലിയ ചിത്രം വരച്ചതും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍, ചുംബന ചിത്രം ഇതാദ്യത്തേതാണ്.
Discussion about this post