ന്യൂഡല്‍ഹി: ഭര്‍ത്താവും ഭര്‍തൃ സഹോദരിയും ചേര്‍ന്ന് യുവതിയെ കൊണ്ട് ബലമായി ആസിഡ് കുടിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആന്തരികാവയവങ്ങള്‍ ഉരുകിയ നിലയിലായ 25കാരി ഇപ്പോള്‍ ഭക്ഷണം പോലും കഴിക്കാന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
Update –
दिल्ली महिला आयोग की अध्यक्षा स्वाति मालीवाल के एक्शन के बाद हरकत में आई मध्य प्रदेश सरकार। एफआईआर में जोड़े एसिड अटैक और हत्या के प्रयास के सेक्शन। मामले में एक आरोपी को गिरफ्तार किया। pic.twitter.com/zx8SQVxW9m
— Delhi Commission for Women – DCW (@DCWDelhi) July 20, 2021
സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മിഷന് (ഡിസിഡബ്ല്യു) അധ്യക്ഷ സ്വാതി മാലിവാല്‍ ഗ്വാളിയോറിലെ അധികൃതര്‍ക്കും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും എഴുതി. ജൂണ്‍ 28നായിരുന്നു സംഭവം. യുവതിയുടെ അവസ്ഥ മോശമായതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
दिल्ली महिला आयोग की अध्यक्षा @SwatiJaiHind और मेंबर @promilagupta24 ने दिल्ली के एलएनजेपी अस्पताल पहुंचकर ग्वालियर की एसिड अटैक सर्वाइवर से मुलाकात की। https://t.co/bv7yg8xopK pic.twitter.com/vGmLWGcV39
— Delhi Commission for Women – DCW (@DCWDelhi) July 20, 2021
ആന്തരികാവയവങ്ങളെല്ലാം ഉരുകിയ യുവതിക്ക് കഴിക്കാനോ കുടിക്കാനോ കഴിയില്ല. നിരന്തരം രക്തം ഛര്‍ദിക്കുകയും ചെയ്യുന്നുണ്ട്. സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനു മുന്‍പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്നും ഇതു ചോദ്യം ചെയ്തതിനു പിന്നാലെ മര്‍ദിച്ചെന്നും യുവതി മൊഴി നല്കി. അതിനടുത്ത ദിവസമാണ് ബലപ്രയോഗത്തിലൂടെ ആസിഡ് കുടിപ്പിച്ചത്.
Discussion about this post