ലഖ്നോ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേസ്ബുക്കിൽ അപകീർത്തികരമായ പരാമർശം നടത്തിയ കോളജ് പ്രൊഫസർ കോടതിയിൽ കീഴടങ്ങി. പ്രൊഫസർ ശഹരിയാർ അലിയാണ് കോടതിയിൽ കീഴടങ്ങിയത്. ഇദ്ദേഹത്തെ ജയിലിലേക്കയച്ചു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് ജയിലിലേക്ക് അയച്ചത്.
എസ്ആർകെ കോളേജിലെ ചരിത്ര വിഭാഗം മേധാവിയാണ് ശഹരിയാർ അലി. സ്മൃതി ഇറാനിക്കെതിരെ അപകീർത്തികരമായ പോസ്റ്റിട്ടതിന് മാർച്ചിലാണ് പ്രഫസർക്കെതിരെ ഫിറോസാബാദ് പോലീസ് കേസെടുത്തത്. പിന്നാലെ കോളേജിൽ നിന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു.
അറസ്റ്റ് തടയണമെന്നുള്ള ഹരജി ഈ മാസമാദ്യം സുപ്രീംകോടതി തള്ളിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ മേയിൽ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു.
Discussion about this post