വാഷിംഗ്ടണ്‍: അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പത്രത്തില്‍ പരസ്യം നല്കി ഞെട്ടിച്ച് മരുമകള്‍. പരസ്യം ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. അമേരിക്കയിലാണ് തന്റെ അമ്മായിയമ്മയ്ക്ക് വേണ്ടി കാമുകനെ തേടി മരുമകള്‍ രംഗത്തിറങ്ങിയത്.
40നും 60നും വയസിന് ഇടയില്‍ പ്രായമുള്ള പുരുഷന്മാരില് നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നതെന്നും പരസ്യത്തില്‍ പറയുന്നു. താത്കാലിക അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന കാമുകന് 960 ഡോളര്‍ ഏകദേശം 72,000 രൂപ നല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.
അമേരിക്കന്‍ ക്ലാസിഫൈഡ് പരസ്യങ്ങള്‍ നല്കുന്ന വെബ്സൈറ്റായ ക്രെയ്ഗ്സ് ലിസ്റ്റിലാണ് ഇത്തരത്തില്‍ ഒരു പരസ്യമെത്തിയത്. ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ വാലിയില്‍ താമസിക്കുന്ന യുവതി 51കാരിയായ അമ്മായിയമ്മയ്ക്ക് കാമുകനെ ആവശ്യമുണ്ടെന്ന് പരസ്യത്തില്‍ പറയുന്നു. എന്നാല്‍ അപേക്ഷ അയക്കുന്നതിന് മുമ്പ് രണ്ട് നിബന്ധനകള്‍ കൂടി വെച്ചിട്ടുണ്ട് ഇവര്‍.
കാമുകന് നന്നായി നൃത്തം ചെയ്യാനും ആശയവിനിമയം നടത്താനുമുള്ള കഴിവും ഉണ്ടായിരിക്കണമെന്നുമാണ് നിബന്ധന. മറ്റൊന്ന് വെറും രണ്ട് ദിവസത്തേക്ക് മാത്രമാണ് നിയമനമെന്നും പറയുന്നുണ്ട്. അടുത്ത സുഹൃത്തിന്റെ വിവാഹത്തിന് അമ്മായിയമ്മയ്ക്കൊപ്പം കാമുകനായി പോവുക എന്നതു മാത്രമാണ് ആവശ്യം.
Discussion about this post