ന്യൂഡല്‍ഹി: ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പക്ഷിപ്പനി ബാധിച്ച് 11 കാരന് മരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍1 സ്ഥിരീകരിച്ചത്. ഹരിയാന സ്വദേശിയായ പതിനൊന്നുകാരനാണ് മരണപ്പെട്ടത്.
രാജ്യത്ത് ആദ്യമായാണ് മനുഷ്യരില്‍ എച്ച് 5 എന്‍1 സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഈ വര്‍ഷത്തെ ആദ്യ പക്ഷിപ്പനി മരണം കൂടിയാണിത്. ഇതോടെ രാജ്യത്ത് പുതിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
ഒപ്പം ഇയാളുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാനും വൈറസ് സാന്നിധ്യം പരിശോധിക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ ഒരു സംഘം ഹരിയാനയിലേക്ക് തിരിച്ചു. ഈ വര്‍ഷം ആദ്യം വിവിധ സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് പക്ഷികള്‍ പക്ഷിപ്പനി വന്ന് ചത്തിരുന്നു. എന്നാല്‍ മനുഷ്യനെ സാരമായി ബാധിക്കാത്ത എച്ച് 5 എന്‍ 8 വൈറസ് സാന്നിധ്യമായിരുന്നു അന്ന് സ്ഥിരീകരിച്ചത്. അതേസമയം, മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിക്കുന്നു.
Discussion about this post