അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയ്ക്കെതിരെ നടി സാഗരിക ഷോണ സുമന്‍ രംഗത്ത്. രാജ് കുന്ദ്രയും സംഘവും തന്നെയും ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് അറസ്റ്റിനു പിന്നാലെ താരം പ്രതികരിച്ചു. ഓഡിഷന് തന്നോട് നഗ്‌ന വിഡിയോ അയയ്ക്കാനാണ് ആവശ്യപ്പെട്ടതെന്ന് സാഗരിക വെളിപ്പെടുത്തി.
‘ഓഡീഷന് നഗ്‌ന വിഡിയോ അയയ്ക്കാനാണ് കുന്ദ്ര ആവശ്യപ്പെട്ടത്. എന്നാല്‍ ഞാന്‍ വിസമ്മതിച്ചു. പിന്നീട് ഓഡിഷന് പോയില്ല. ഒരുപാട് ആളുകളുടെ ജീവിതം നശിപ്പിച്ചവരാണ് ഇവര്‍.’ സാഗരിക സുമന്‍ ആരോപിച്ചു. അശ്ലീലചിത്രരംഗത്തേക്ക് തങ്ങളെ എത്തിച്ചത് രാജ് കുന്ദ്രയാണെന്നാരോപിച്ച് ഷെര്‍ലിന്‍ ചോപ്ര, പൂനം പാണ്ഡെ എന്നീ നടിമാരും രംഗത്തെത്തിയത് രാജ് കുന്ദ്രയ്‌ക്കെതിരെയുള്ള കേസില്‍ ബലം കൂട്ടി.
ഈ വര്‍ഷം ഫെബ്രുവരിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. നീലച്ചിത്ര നിര്‍മാണവും അനധികൃത ആപുകളിലൂടെ അവ പ്രചരിപ്പിച്ചതിന്റെയും അടിസ്ഥാനത്തിലാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് ഇത് സംബന്ധിച്ച കേസെടുത്തത്. കേസിന് ആസ്പദമായ സംഭവത്തിലെ പ്രധാന ഗൂഢാലോചനക്കാരനാണ് രാജ് കുന്ദ്ര. സിനിമയും സീരിയലും ലക്ഷ്യമിട്ടെത്തുന്ന യുവതികള്‍ക്ക് അവസരം വാഗ്ദാനം ചെയ്തു ഷൂട്ടിങ്ങിനെത്തിച്ച ശേഷം, ഭീഷണിപ്പെടുത്തി അശ്ലീല രംഗങ്ങള്‍ ചിത്രീകരിക്കുകയാണു റാക്കറ്റിന്റെ പതിവു രീതി.
Discussion about this post