ആന്ധ്രപ്രദേശ്: വിവാഹിതയായ മകള്‍ക്ക് അച്ഛന് നല്കിയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. 1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ കലവറയാണ് ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായി സമ്മാനമായി നല്‍കിയിരിക്കുന്നത്.
1000 കിലോ മീന്‍, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീന്‍, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാര് അച്ചാര്‍, 250 കിലോ മധുരപലഹാരം, 10 ആടുകള്‍ എന്നിവയാണ് മകള്‍ പ്രത്യുഷയ്ക്ക് സമ്മാനമായി പുതുച്ചേരിയിലെ വീട്ടിലേക്ക് ഇയാള്‍ എത്തിച്ചത്. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
ആന്ധ്രയില്‍ വിവാഹിതയായ മകള്‍ക്ക് ആദ്യത്തെ ആഷാഡത്തിന് മാതാപിതാക്കള്‍ സമ്മാനം നല്കുന്ന ചടങ്ങുണ്ട്. ബട്ടുല ബലരാമ കൃഷ്ണയുടെ മകള്‍ പ്രത്യുഷയെ പുതുച്ചേരി യാനത്തെ വ്യവസായിയുടെ മകന് പവന്‍കുമാറാണ് വിവാഹം ചെയ്തത്. ദമ്പതികളുടെ ആദ്യത്തെ ആഷാഡമാണ് നടന്നത്.
ഭാര്യവീട്ടില്‍ നിന്ന് ട്രക്ക് കണക്കിന് സാധനങ്ങള്‍ സമ്മാനം അപ്രതീക്ഷിതമായി എത്തിയത് എല്ലാവരെയും ഞെട്ടിച്ചു.
Andhra dad gifts newlywed daughter 1000kg fish, 250kg sweets, 10 goats. See viral videos pic.twitter.com/gXoM5S59q3
— Times No1 (@no1_times) July 20, 2021
Discussion about this post