ന്യൂഡല്‍ഹി: മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മോഡിയുടെ ലാളിത്യത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്.
ആഡംബരമല്ല സ്വഭാവശക്തിയാണ് നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതെന്നാണ് താരം പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് കങ്കണയുടെ പ്രതികരണം. മഴയത്ത് സ്വയം കുടപിടിച്ച് പാര്‍ലമെന്റിലേക്ക് എത്തി മാധ്യമങ്ങളെ കാണുന്ന മോഡിയുടെ ചിത്രവും കങ്കണ പങ്കുവെച്ചിട്ടുണ്ട്.
‘ആധുനിക കാലത്തെ അമ്മമാര്‍ കണ്ട് പഠിക്കേണ്ട കാര്യമാണിത്. സുഖവും ആഡംബരവും ആരെയും മികച്ച മനുഷ്യരാക്കില്ല. മറിച്ച് സ്വഭാവശ്ക്തിയും സമഗ്രതയുമാണ് അത് സൃഷ്ടിക്കുന്നത്’ എന്ന് കങ്കണ പറഞ്ഞു. നേരത്തെ സംവിധായകന് പ്രിയദര്‍ശനും കേന്ദ്രമന്ത്രി വി മുരളീധരനും സ്വയം കുട ചൂടി എത്തിയ മോഡിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
നമ്മുടെ പ്രധാനമന്ത്രിയുടെ ഈ എളിമയെ താന്‍ അഭിനന്ദിക്കുന്നു എന്നാണ് പ്രിയദര്ശന് ഫേസ്ബുക്കില്‍ കുറിച്ചത്. ഇതേ സംഭവത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരനും പ്രതികരണം അറിയിച്ചിരുന്നു. മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന നരേന്ദ്രമോദിജി, താന്‍ രാജ്യത്തിന്റെ സേവകനാണെന്ന വാക്കുകള്‍ അന്വര്‍ഥമാക്കി എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.
Discussion about this post