ശ്രീനഗര്‍: ജമ്മുകാശ്മീരിലെ കുപ്വാര ജില്ലയില്‍ വ്യാജ ഭീകരാക്രമണം നടത്തിയ സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരെയും അവരുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ട് പോലീസുകാരെയും അറസ്റ്റ് ചെയ്തു. കൂടുതല്‍ സുരക്ഷാ അകമ്പടി കിട്ടാനും മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വയം ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം തങ്ങള്‍ക്ക് നേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയതായി ഇവര്‍ ആരോപിച്ചിരുന്നു. ഇഷ്ഫാഖ് അഹമ്മദിന് കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കെട്ടിച്ചമച്ച ആക്രമണമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ബിജെപി ജില്ലാ അധ്യക്ഷന്‍ മുഹമ്മദ് ഷാഫി മിറിന്റെ മകനാണ് ഇഷ്ഫാഖ് അഹമ്മദ്. സംഭവത്തില്‍ മിറിനേയും മകനേയും ബഷ്റാത് അഹമ്മദിനേയും ബിജെപി സസ്പെന്‍ഡ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി പാര്‍ട്ടി അന്വേഷണവും പ്രഖ്യാപിച്ചു.
Discussion about this post