ലഹരിയ്‌ക്കെതിരെ പോരാടി അസം മുഖ്യമന്ത്രി: പിടിച്ചെടുത്ത 173 കോടിയുടെ ലഹരിവസ്തുക്കള്‍ ബുള്‍ഡോസര്‍ കയറ്റിയും തീവെച്ചും നശിപ്പിച്ചു

ഗുവാഹാട്ടി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ ലഹരി ഉത്പന്നങ്ങള്‍
ബുള്‍ഡോസര്‍ ഓടിച്ച് കയറ്റിയും തീവെച്ച് നശിപ്പിക്കുകയും ചെയ്ത് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ.

ഹിമന്ദ ബിശ്വ ശര്‍മ അധികാരമേറ്റത് മുതല്‍ മയക്ക് മരുന്നിനും വ്യാജ മദ്യത്തിനും എതിരായ പോരാട്ടത്തിലാണ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അസമില്‍ പിടികൂടിയത് 173 കോടി രൂപയുടെ ലഹരി ഉത്പന്നങ്ങളാണ്. 900 ഓളം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1500 ഓളം പേര്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

മയക്കുമരുന്ന് കടത്തുകാരേയും വില്‍പനക്കാരേയും നേരിടാന്‍ പോലീസിന് സമ്പൂര്‍ണ്ണ പ്രവര്‍ത്തന സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നതെന്നാണ് അസം മുഖ്യന്ത്രി പറഞ്ഞത്. സമൂഹത്തില്‍ മയക്കുമരുന്ന് ഇല്ലാതാക്കാന്‍ ഏതറ്റംവരേയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version