മുംബൈ: ബിജെപി നേതാക്കളുടെ സംസാര പ്രിയത്തിനെതിരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ചില നേതാക്കള്‍ സംസാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയക്കാര്‍ പൊതുവേ ‘വാചകമടി’ കുറയ്ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി ചോദിച്ചു. രാഷ്ട്രീയക്കാര്‍ പൊതുവേ ‘വാചകമടി’ കുറയ്ക്കുന്നതാണ് നല്ലത്. താനും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഓരോ സംഭവത്തിന് ശേഷവും മാധ്യമങ്ങളെ കാണാറില്ലല്ലോയെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു.
അതേസമയം, റഫാല്‍ വിഷയത്തില്‍ ബിജെപിയുടെ എഴുപതോളം വാര്ത്താസമ്മേളനങ്ങളെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് നിരവധി നേതാക്കളുണ്ടെന്നും അവര്‍ക്ക് മാധ്യമങ്ങളോട് പറയാനുള്ളത് പറഞ്ഞല്ലേ പറ്റൂ എന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി. നേതാക്കളെയൊക്കെ അങ്ങനെയുള്ള ജോലികള്‍ ഏല്‍പ്പിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post