ഡൽഹി: വ്യാഴാഴ്ച്ച മുതൽ കർഷകർ പാർലമെന്റിന് മുന്നിൽ ഉപരോധ സമരത്തിന് തയ്യാറെടുക്കുന്നതിനിടെ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. പ്രതിഷേധത്തിന്റെ പാത അവസാനിച്ച് കർഷകർ ചർച്ചയ്ക്ക് എത്തണമെന്ന് കൃഷി മന്ത്രി പറഞ്ഞു.
എന്നാൽ നിയമങ്ങൾ പിൻവലിക്കുന്നത് സംബന്ധിച്ച് മാത്രമേ ചർച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് സംയുക്ത കിസാൻ മോർച്ച. അതേസമയം പാർലമെന്റ് ഉപരോധം സംബന്ധിച്ച് ദില്ലി പൊലീസ് കർഷക സംഘടനകളുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് ചർച്ച നടത്തും. ദില്ലി പൊലീസ് ജോ. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ച നടത്തുക. ചർച്ചക്കായി പൊലീസ് സംഘം കർഷകർ സമരം നടക്കുന്ന സിംഘുവിലെത്തുന്നതായിരിക്കും
Discussion about this post