ന്യൂഡല്‍ഹി: അധികാരത്തിലേറിയ എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. കടം എഴുതി തള്ളാന്‍ പത്ത് ദിവസമായിരുന്നു ചോദിച്ചിരുന്നത്, എന്നാല്‍ രണ്ട് ദിവസത്തിനുള്ളില്‍ അത് ചെയ്യാന്‍ കഴിഞ്ഞെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അത് ചെയ്തിരിക്കുന്നു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ് സര്‍ക്കാരുകള്‍ കാര്‍ഷിക കടം എഴുതിത്തള്ളി. പത്തു ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്, എന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ചെയ്തു കഴിഞ്ഞിരിക്കുന്നു- രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.
It's done!
Rajasthan, Madhya Pradesh & Chhattisgarh have waived farm loans.
We asked for 10 days.
We did it in 2.
— Rahul Gandhi (@RahulGandhi) December 19, 2018
അധികാരത്തിലെറിയ മധ്യപ്രദേശ്, ഛത്തിസ്ഗഡ് സര്‍ക്കാരുകള്‍ക്കു പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരും കാര്‍ഷിക കടം എഴുതിത്തള്ളിയിരുന്നു. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളിയത്. 18,000 കോടി രൂപയുടെ അധിക ബാധ്യതയാണ് കടം എഴുതിത്തള്ളലിലൂടെ സര്‍ക്കാരിന് സൃഷ്ടിക്കുകയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങളുടെ എഴുതിത്തള്ളുക എന്നത്.
Discussion about this post