ചെന്നൈ : പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ സ്വയരക്ഷയ്ക്കായി കൊലപ്പെടുത്തിയ 23കാരിയെ വെറുതേ വിട്ട് തമിഴ്നാട് പോലീസ്.തിരുവള്ളൂര്‍ ജില്ലയിലെ മിഞ്ചൂരിലാണ് സംഭവം.
രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതിയെയാണ് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവതിയുടെ തള്ളലില്‍ പാറയില്‍ തലയിടിച്ച് വീണ് യുവാവ് മരിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളിയാണെന്നാണ് പോലീസ് നിഗമനം.
സ്വയരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകമായതിനാല്‍ ഐപിസി 100ാം വകുപ്പ് പ്രകാരം സ്റ്റേഷന് ജാമ്യത്തില്‍ യുവതിയെ പോലീസ് വിട്ടയച്ചു. ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ നടന്ന പിടിവലിയിലാണ് ഇയാള്‍ പാറക്കല്ലില്‍ തലയിടിച്ച് വീണത്.
മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. അന്വേഷണം ആരംഭിച്ചതോടെ യുവതി സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിച്ചു. ഇതോടെ ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post