യാത്രികരുടെ പ്രിയ ഇടമാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഊട്ടി. മലയാളികളുടെ പ്രിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായ ഇവിടേക്ക് കൊവിഡ് വ്യാപനത്തിന് പിന്നാലെ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ കൊവിഡ് കേസുകളില്‍ കുറവ് വന്നതോടെ ഊട്ടിയിലേക്ക് ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍. നിബന്ധനകളോടെയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
കേരള, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും നീലഗിരി ജില്ലയിലേക്ക് കടക്കണമെങ്കില്‍ യാത്രക്കാര്‍ നിര്‍ബന്ധമായും ഇ-പാസും, ആര്.ടി.പി.സി.ആര്.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണം.
കൂടാതെ നീലഗിരി സ്വദേശികള്‍ പുറത്ത് പോയി വരുമ്പോഴും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിര്‍ത്തിയില്‍ പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി പേര് ഊട്ടിയിലേക്ക് എത്തുന്നത് കൊവിഡ് വ്യാപനത്തിനിടയാകുമെന്ന ആശങ്കയിലാണ് ഭരണകൂടം നിബന്ധനകളോടെ പ്രവേശനം അനുവദിച്ചത്.
Discussion about this post