ജയ്പുര്‍: രാജസ്ഥാനിലും വാക്ക് പാലിച്ച് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടം എഴുതിത്തള്ളി. രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക.
കടം എഴുതി തള്ളിയാല്‍ സര്‍ക്കാരിന് 18,000 കോടി രൂപയുടെ അധിക ബാധ്യത സൃഷ്ടിക്കുമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ മധ്യപ്രദേശ്, ഛത്തിസ്ഗഡ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്നുള്ളത്.
Discussion about this post