ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് കൊവിഡിനെതിരെയുള്ള ആര്‍ജിത പ്രതിരോധ ശേഷി കൈവരിക്കാന്‍ ഇനിയും സാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആയതിനാല്‍ വൈറസിന്റെ പുതിയ തരംഗത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
രോഗവ്യാപനം നിയന്ത്രിക്കാന്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം രോഗവ്യാപനം അടിയന്തരമായി തടയേണ്ടതുണ്ട്. ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമേ ഇതിന് സാധിക്കുകയുള്ളു. കോവിഡിനെതിരേയുള്ള പോരാട്ടത്തില്‍ അടുത്ത 125 ദിവസം വളരെ നിര്‍ണായകമാണെന്നും നീതി ആയോഗ് അംഗം ഡോ. വി.കെ പോള്‍ പറഞ്ഞു.
നിരവധി രാജ്യങ്ങളില്‍ കോവിഡ് സാഹചര്യം കൂടുതല്‍ മോശമാവുകയാണ്, ലോകം കോവിഡ് മൂന്നാം തരംഗത്തിലേക്ക് നീങ്ങുകയാണെന്നും മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന മൂന്നാം തരംഗ മുന്നറിയിപ്പ് നല്കി കഴിഞ്ഞു. ഇതില്‍ നിന്ന് നമ്മള് പാഠം ഉള്‍ക്കൊള്ളണം. ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post