കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; മൂന്നാം തരംഗം തടയാനുള്ള നടപടി സ്വീകരിക്കണം: പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്ന് ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മൂന്നാം തരംഗം തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മൈക്രോ കണ്ടൈൻമെന്റ് സോണുകളിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്, വാക്‌സിനേറ്റ് എന്ന മുദ്രവാക്യത്തിൽ ഊന്നിയാണ് മുന്നോട്ട് പോകേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് എല്ലാവരും ഓർമിക്കണം. ഇത് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, കേരള മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്തെ 80 ശതമാനം കോവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിൽ നിന്നാണെന്നും മോഡി പറഞ്ഞു.

Exit mobile version