കനത്ത മഴ : മുംബൈയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി, പല ഭാഗങ്ങളും വെള്ളത്തിനടിയില്‍

Mumbai rain | Bignewslive

മുംബൈ : ഇന്ന് പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈയില്‍ ട്രെയിന്‍ ഗതാഗതം താറുമാറായി. നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്.

ഏതാനും സ്ഥലങ്ങളില്‍ ട്രാക്കുകളില്‍ വെള്ളം കയറുകയും സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെ കാര്യമായി ബാധിക്കുകയും ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന പാതയിലും ഹാര്‍ബര്‍ ലൈനിലുമുള്ള സബര്‍ബന്‍ ട്രെയിനുകള്‍ 20 മുതല്‍ 25 മിനിറ്റ് വരെ വൈകിയാണ് ഓടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ആരോഗ്യരംഗത്തും മറ്റ് അവശ്യ സേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഇപ്പോള്‍ മുംബൈയില്‍ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പ്രവര്‍ത്തി്ക്കുന്നത്. കോവിഡ് കണക്കിലെടുത്ത് സാധാരണ യാത്രക്കാര്‍ക്ക് ഇപ്പോള്‍ ട്രെയിനുകളില്‍ യാത്രാനുമതിയില്ല.
ഇന്ന് രാവിലെ ഏഴ് മണിമുതല്‍ മഴ നിര്‍ത്താതെ പെയ്യുകയാണ് നഗരത്തില്‍. വെള്ളിയാഴ്ച നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചിരുന്നു.

Exit mobile version