ന്യൂഡല്‍ഹി : നിയന്ത്രണരേഖയ്ക്ക് സമീപം ചൈന കോണ്‍ക്രീറ്റ് കെട്ടിടങ്ങളടങ്ങിയ സ്ഥിരം ക്യാമ്പുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് സിക്കിമിലെ നകു ലായില്‍ നിന്ന് ഏതാനും കിലോമീറ്ററുകള്‍ മാത്രം മാറി ചൈനയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തിന് സമീപത്തായാണ് ക്യാമ്പുകള്‍. സ്ഥിരമായ ആവശ്യങ്ങള്‍ക്കുള്ള ക്യാമ്പുകളാണിവ എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രദേശത്ത് ഈ ഭാഗത്തുള്ള റോഡുകളും മറ്റ് സൗകര്യങ്ങളും വളരെ മികച്ചതാണെന്നും അതുകൊണ്ട് തന്നെ അതിര്‍ത്തിയിലേക്ക് ഇന്ത്യന്‍ സൈന്യം എത്തിച്ചേരുന്നതിന് മുമ്പ് തന്നെ ചൈനീസ് സൈന്യത്തിന് എത്തിച്ചേരാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഐ.എ റിപ്പോര്‍ട്ട് ചെയ്തു.
കിഴക്കന്‍ ലഡാക്കിനെയും അരുണാചല്‍ സെക്ടറിനെയും നിരീക്ഷിക്കാന്‍ സഹായകരമാകും വിധത്തിലാണ് ക്യാമ്പുകള്‍ നിര്‍മിക്കുന്നതെന്നും തണുപ്പ് കാലത്തെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് നിര്‍മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.