അഹമ്മദാബാദ്: പ്രണയം തോന്നിയ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയതിന്റെ പേരില്‍ 23 കാരിക്ക് മൃഗീയമായ ശിക്ഷ നടപ്പാക്കി യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും. മര്‍ദ്ദിച്ചു അവശയാക്കിയ ശേഷം നഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചായിരുന്നു ശിക്ഷ. നഗ്നയാക്കിയതിനു പുറമെ, ഭര്‍ത്താവിനെയും തോളിലേറ്റിച്ചു ഗ്രാമത്തിലൂടെ നടത്തിച്ചായിരുന്നു ശിക്ഷ.
ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഗ്രാമത്തില്‍ ജൂലായ് ആറിനാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതിയെ ക്രൂരമായി ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സൈബറിടങ്ങളിലും വൈറലായി. ഇതോടെ പോലീസ് നടപടി സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 19 പേരെ പിടികൂടുകയും ചെയ്തു.
ഭര്‍ത്താവും നാട്ടുകാരും യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. പരസ്യമായി യുവതിയെ നഗ്നയാക്കിയ ശേഷം ഭര്‍ത്താവിനെ തോളിലേറ്റി നടത്തിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുസ്ത്രീകള്‍ യുവതിക്ക് വസ്ത്രം നല്കി നഗ്നത മറക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഇതെല്ലാം പിടിച്ചുവലിച്ചുമാറ്റുന്നതും വീഡിയോയയിലുണ്ട്. സംഭവത്തില്‍ കലാപം ശ്രമം, സ്ത്രീകളെ അപമാനിക്കല്‍, ഐടി ആക്ട് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Discussion about this post