തിരുവനന്തപുരം: രാജ്യത്ത് വീണ്ടും ഇന്ധനവില കുതിച്ചുയരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞ് നിൽക്കുമ്പോഴാണ് ഇന്ധന വില വർധനവ്.
പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ പെട്രോൾ വില 101.75 രൂപയും ഡീസലിന് 94.82 രൂപയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 103.52 രൂപയും ഡീസലിന് 96.47 രൂപയുമാണ് വില.
ഇന്ധനവില അടിക്കടി ഉയരുന്നത് അവശ്യസാധനങ്ങളുടെ വിലകൂടുന്നതിന് കാരണമാകുമെന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിൽ വരുമാനനഷ്ടവും സാമ്പത്തിക തകർച്ചയുമെല്ലാം പൊതുജനം അഭിമുഖീകരിക്കുമ്പോഴാണ് എണ്ണക്കമ്പനികളുടേയും സർക്കാരിന്റേയും വെല്ലുവിളി.