ജയ്പുര്‍: രാജസ്ഥാനില്‍ കൊവിഡ് വൈറസിന്റെ കാപ്പ വകഭേദം 11 പേര്‍ക്ക് സ്ഥിരീകരിച്ചു. നേരത്തെ, ഉത്തര്‍പ്രദേശില്‍ കാപ്പ വകഭേദം സ്ഥിരീകരിച്ചിരുന്നു. രണ്ട് കേസുകളാണ് ഉത്തര്‍പ്രദേശില്‍ സ്ഥിരീകരിച്ചത്. കിങ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലെ സാംപിള്‍ പരിശോധനയില്‍ 107 ഡെല്‍റ്റ വകഭേദവും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി കാപ്പ വകഭേദം സ്ഥിരീകരിക്കുന്നത്. B.1.1.167.1 എന്നറിയപ്പെടുന്ന കാപ്പ ഇരട്ട ജനതികവ്യതിയാനം സംഭവിച്ച കോവിഡിന്റെ വകഭേദമാണ്. ഈ വകഭേദം വിദൂര വംശപരമ്പരയുള്ളതും രണ്ട് വൈറല്‍ തരംഗങ്ങള്‍ അടങ്ങിയതുമാണ്. ഇതിലുള്ള E484Q മ്യൂട്ടേഷന്‍ ബ്രസീലിലും ദക്ഷിണ ആഫ്രിക്കയിലും പടര്‍ന്ന് പിടിക്കുന്ന E484K മ്യൂട്ടേഷനുമായി സാമ്യമുള്ളതാണ്. ആയതിനാല്‍ സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
Discussion about this post