ബെംഗളുരു : മുപ്പത്തിയൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെ എത്തിയതോടെ രാത്രി കര്‍ഫ്യൂ അടക്കമുളള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി കര്‍ണാടക.
കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ജൂലൈ 19ഓടെ പബ്ബുകളും തുറക്കാന്‍ തീരുമാനമായി. ഷോപ്പിംഗ് മാളുകള്‍ തുറക്കാനും കടകളുടെ പ്രവര്‍ത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍. കാണികളുടെ എണ്ണം കുറച്ച് സിനിമ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും തുറക്കാനും കര്‍ണാടക സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിക്കുന്നതിലെയും രാത്രി കര്‍ഫ്യൂ സമയം കുറയ്ക്കുന്നതിലെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് വരികയാണെന്നും വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നടക്കുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചിരുന്നു.
വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാള്‍ ഉടമകള്‍ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ കണ്ടിരുന്നു. ഇക്കാര്യത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചെന്നാണ് റിപ്പോര്‍ട്ട.കര്‍ണാടകയില്‍ തിങ്കളാഴ്ച മാത്രം 1386 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 35,896 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Discussion about this post