ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത വാക്സിൻ ക്ഷാമം. കോവിഷീൽഡ് വാക്സിൻ കേന്ദ്രസർക്കാർ അനുവദിക്കാത്തതിനെ തുടർന്ന് ഡൽഹിയിലെ നിരവധി സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങൾ ചൊവ്വാഴ്ച മുതൽ അടച്ചിടും. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് വാക്സിൻ ക്ഷാമത്തെ തുടർന്ന് കേന്ദ്രങ്ങൾ അടയ്ക്കുന്നതായി അറിയിച്ചത്. തിങ്കളാഴ്ച രാത്രി 10 മണി വരെ 36,310 ഡോസ് വാക്സിൻ മാത്രമാണ് നൽകാനായത്.
നേരത്തെ പ്രതിദിനം ശരാശരി 1.5 ലക്ഷം ഡോസ് വാക്സിൻ വരെ ഡൽഹിയിൽ നൽകിയിരുന്നു. ‘ഡൽഹിയിൽ വീണ്ടും വാക്സിൻ ക്ഷാമം അനുഭവപ്പെടുകയാണ്. ഒന്നോ രണ്ടോ ദിവസത്തേക്കുള്ള വാക്സിൻ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. അതുകൊണ്ടാണ് ഞങ്ങൾ വാക്സിൻ കേന്ദ്രങ്ങൾ അടക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും നമ്മുടെ രാജ്യത്തിന്റെ വാക്സിൻ യജ്ഞം തടസപ്പെടുന്നത്’മനീഷ് സിസോദിയ ട്വിറ്ററിലൂടെ ചോദിച്ചു.
വാക്സിൻ ക്ഷാമത്തെ കുറിച്ചുള്ള പത്ര വാർത്ത സഹിതമായിരുന്നു സിസോദിയയുടെ ട്വീറ്റ്. ജൂൺ 21മുതൽ കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയം നിലവിൽ വന്ന ശേഷം വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന് ഡൽഹി നിരവധി തവണ പരാതിപ്പെട്ടിരുന്നു. കോവിൻ പോർട്ടലിലെ കണക്കുകളും പ്രതിദിന വാക്സിൻ വിതരണത്തിൽ കുറവ് കാണിക്കുന്നുണ്ട്.
दिल्ली में वैक्सीन फिर ख़त्म हो गई है… केंद्र सरकार एक दो दिन की वैक्सीन देती है, फिर हमें कई दिन वैक्सीन केंद्र बंद रखने पड़ते हैं.
केंद्र सरकार की क्या मजबूरी है…इतने दिन बाद भी हमारे देश का वैक्सीन प्रोग्राम लड़खड़ा कर क्यूँ चल रहा है? pic.twitter.com/rXJEBQJRtt
— Manish Sisodia (@msisodia) July 12, 2021
Discussion about this post