ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഉത്തര്‍പ്രദേശിനെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ എംപി ക്രെയ്ഗ് കെല്ലി. ഓസ്ട്രേലിയയിലെ കോവിഡ് വ്യാപനം പിടിച്ചുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വായ്പയായി നല്‍കുമോ എന്നും ക്രെയ്ഗ് കെല്ലി ചോദിക്കുന്നു.
കോവിഡ് നിയന്ത്രണത്തിന് ഐവര്‍മെക്ടിന്‍ മരുന്ന് യുപി ഫലപ്രദമായി ഉപയോഗിച്ചെന്നും മരുന്ന് ഓസ്ട്രേലിയക്ക് നല്‍കുമോ എന്നും കെല്ലി ട്വീറ്റില്‍ ചോദിച്ചു.
കോവിഡ് രണ്ടാംതരംഗത്തിലും ജനസംഖ്യയില്‍ 17 ശതമാനമുള്ള സംസ്ഥാനത്ത് ഒരു ശതമാനം മാത്രമാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും ഐവര്‍മെക്ടിന്‍ മരുന്ന് ഉപയോഗിച്ച ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് ഐവര്‍മെക്ടിന്‍ മരുന്ന് വിതരണം ചെയ്തത്. നേരത്തെ ലോകാരോഗ്യ സംഘടനയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
ഓസ്ട്രേലിയയില്‍ 31,000 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 589 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 910 പേര് ഇതുവരെ മരിച്ചു. ഉത്തര്‍പ്രദേശില്‍ കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണ്. ശനിയാഴ്ച 100 പേരാണ് മരിച്ചത്. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്തെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നു.
The Indian state of Uttar Pradesh
Any chance they could loan us their Chief Minister Yogi Adityanath to release the Ivermectin sort out the mess our hopelessly incompetent State Premiers have created
 https://t.co/H6xUwUe8GU— Craig Kelly MP (@CraigKellyMP) July 10, 2021
Discussion about this post