ബെല്‍ഗാവി: കര്‍ണാടക നിയമസഭാ അംഗമായ സമാജ്വാദി പാര്‍ട്ടി എംഎല്‍എ എന്‍ മഹേഷ് ഖേദ പ്രകടനവുമായി രംഗത്ത്. നിയമസഭയ്ക്കുള്ളില്‍ മൊബൈലില്‍ സ്ത്രീകളുടെ ചിത്രം നോക്കിയിരുന്ന സംഭവത്തിലാണ് ക്ഷമാപണവുമായി അദ്ദേഹം വന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ട്രോളുകളായി ബഹളമായി തുടര്‍ന്ന് ചില വാര്‍ത്താ ചാനലുകളും ഇത് സംപ്രേഷണം ചെയ്തതോടെ വിവാദം ഉയര്‍ന്നു ഈ പശ്ചാത്തലത്തിലാണ് എംഎല്‍എയുടെ പ്രതികരണം. എന്നാല്‍ തന്റെ മകന് പറ്റിയ ഭാവി വധുവിനെ തിരയുകയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സംഭവം വിവാദമാക്കിയ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉന്നയിച്ചു. എല്ലാ കാര്യങ്ങളും വിവാദമാക്കപ്പെടുന്നു.. എന്തുതരത്തിലുള്ള മാധ്യമപ്രവര്‍ത്തനമാണ് നിങ്ങള്‍ നടത്തുന്നത്. ഒരു പിതാവ് എന്ന നിലയില്‍ എന്റെ മകന് ചേരുന്ന ചില വിവാഹബന്ധങ്ങള്‍ തിരയുകയായിരുന്നു താന്‍.. മഹേഷ് വിശദീകരിച്ചു.
Discussion about this post