ഗുവാഹത്തി : അസമിലെ വീരപ്പന് എന്നറിയപ്പെടുന്ന കാട്ടുകള്ളന് മംഗിന് ഖോല്‍ഹു കൂട്ടാളികളുടെ വെടിയേറ്റ് മരിച്ചു. സംഘടനയ്ക്കുളളിലെ ആഭ്യന്തര കലാപമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
യുണൈറ്റഡ് പീപ്പിള്‍സ് റവല്യൂഷണറി ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയായ മംഗിന് വനംകൊള്ള പോലുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ കുപ്രസിദ്ധനായതോടെയാണ് വീരപ്പന് എന്ന വിളിപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംഘത്തിലെ ചിലര്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും മറ്റു ചിലര്‍ പോലീസില്‍ കീഴടങ്ങുകയും ചെയ്തതോടെ സംഘടനയെ നയിച്ചു വന്നത് മംഗിന് ഖോല്ഹുവായിരുന്നു.
ഞായറാഴ്ച സംഘാംഗങ്ങള്‍ക്കിടയില്‍ കലാപം പൊട്ടിപ്പുറപ്പെടുകയും അക്രമാസക്തരായ കൂട്ടാളികള്‍ മംഗിനെതിരെ വെടിയുതിര്‍ക്കുകയുമായിരുന്നു.മംഗിന്റെ ശരീരത്തില്‍ നിരവധി തവണ വെടിയേറ്റതായി പോലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
Discussion about this post