ബംഗളൂരു: തോളില്‍ കൈവച്ച പ്രവര്‍ത്തകനെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍. പ്രവര്‍ത്തകനെ തല്ലുന്നതിന്റെ വിഡിയോ സൈബറിടത്ത് നിറഞ്ഞതോടെയാണ് വിമര്‍ശനങ്ങളും കനത്തത്. പിന്നാലെയാണ് ശിവകുമാറിന്റെ വിശദീകരണവും. തല്ലിയത് തന്റെ ബന്ധുവായ വ്യക്തിയെയാണെന്ന് ശിവകുമാര്‍ പറഞ്ഞു.
അയാള്‍ എന്റെ വീട്ടുകാരനാണ്. എന്നെ ചീത്ത വിളിച്ചാല്‍ ഞാന്‍ കേള്‍ക്കും, ഞാനും അയാളെ ചീത്തവിളിക്കും, അയാള്‍ കേള്‍ക്കും. കാരണം പ്രശ്‌നം ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലാണ്.’ ശിവകുമാര്‍ പറഞ്ഞു. രോഗബാധിതനായ കര്‍ഷക നേതാവും മുതിര്‍ന്ന രാഷ്ട്രീയക്കാരനുമായ ജി.ദേഗൗഡയെ (94) സന്ദര്‍ശിക്കാന്‍ ശിവകുമാര്‍ മാണ്ഡ്യയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
അടുത്തുനില്‍ക്കാന്‍ ശ്രമിക്കുകയും തോളില്‍ കൈ വയ്ക്കുകയും ചെയ്തതിനാണു ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ തലയില്‍ അടിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു പ്രവര്‍ത്തകരില്‍ അമ്പരപ്പ് ഉളവാക്കി. ‘ഞാന്‍ നിങ്ങള്‍ക്കു ചെറിയ സ്വാതന്ത്ര്യം നല്‍കിയാല്‍, എന്റെ കൈയിലും തോളിലും കൈവയ്ക്കാന്‍ നിങ്ങള്‍ സ്വാതന്ത്ര്യം എടുക്കുന്നു. എല്ലാവരും എന്റെ കുട്ടികളാണ്, പക്ഷേ ഈ പെരുമാറ്റം സ്വീകാര്യമല്ല. ഈ സംഭവത്തിന്റെ റെക്കോര്‍ഡിങ് കളയണം.’ ശിവകുമാര്‍ പറഞ്ഞു.
Discussion about this post