മുംബൈ: ഇന്ധനവില വര്‍ധനയില്‍ താത്വിക അവലോകനവുമായി മധ്യപ്രദേശ് മന്ത്രി. ജീവിതത്തില്‍ പ്രശ്നങ്ങളില്ലെങ്കില്‍ സന്തോഷവുമുണ്ടാവില്ലെന്നാണ് മധ്യപ്രദേശിലെ മന്ത്രിയായ ഓം പ്രകാശ് സഖ്ലേച്ചയുടെ നിലപാട്. പ്രശ്നങ്ങള്‍ നല്ല സമയങ്ങളില്‍ സന്തോഷത്തിന്റെ അര്‍ത്ഥം മനസിലാക്കാന്‍ നമ്മെ സഹായിക്കുന്നു.
പ്രശ്നങ്ങളില്ലെങ്കില്‍ ജീവിതത്തിലെ നല്ല അവസരങ്ങള്‍ നന്നായി ആസ്വദിക്കാനാവില്ല-മന്ത്രി പറഞ്ഞു. ഇന്ധനവില വര്‍ധനയുടെ പേരില്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിയതില്‍ മാധ്യമങ്ങളെ അദ്ദേഹം വിമര്‍ശിച്ചു.
വാക്സിന്‍ വിതരണത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്തെ അപേക്ഷിച്ച് മോഡിയുടെ കാലം ബഹുദൂരം മുന്നിലാണെന്ന് മന്ത്രി അവകാശപ്പെട്ടു. കോണ്‍ഗ്രസ് 40 വര്‍ഷം കൊണ്ടാണ് രാജ്യത്ത് പോളിയോ വാക്സിന്‍ വിതരണം ചെയ്തത്. എന്നാല്‍ മോഡി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
MP Minister's bizarre response on fuel prices “Troubles make you realise the happiness of good times. if there’s no trouble, you won’t be able to enjoy happiness @ndtv @ndtvindia @manishndtv @GargiRawat #PetrolPriceHike #PetrolDieselPrice pic.twitter.com/hjUivyepY1
— Anurag Dwary (@Anurag_Dwary) July 11, 2021