ഇന്‍ഡോര്‍: പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ അഞ്ചുപേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്കി. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും മാസം പ്രായമുളളപ്പോള്‍ ഇന്ത്യയിലെത്തിയ ഗീത എന്ന സ്ത്രീയും പൗരത്വം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഇന്‍ഡോറില്‍ വെച്ച് നടന്ന ഒരു ചടങ്ങില്‍ ഇവര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
1981 ജനുവരി 31ന് പാകിസ്താനിലെ ജകോബാബാദിലാണ് ഗീത ജനിച്ചത്. അതേ വര്‍ഷം ജൂണിലാണ് ഗീതയുടെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറുന്നത്. വര്‍ഷങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് ഗീത. 2015 സെപ്റ്റംബര്‍ ഒമ്പതിനാണ് ഇവര്‍ കളക്ടറുടെ ഓഫീസില്‍ പൗരത്വത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നത്.
‘എനിക്ക് വളരെയധികം നന്നായി തോന്നുന്നു. ഞാന്‍ പൗരത്വം ലഭിക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടക്കുന്നുണ്ടായിരുന്നില്ല. എന്റെ സഹോദരിയും സഹോദരനും ഇനിയും പൗരത്വം ലഭിച്ചിട്ടില്ല.’ ഗീത പറയുന്നു. പൗരത്വം ലഭിച്ചവരില്‍ വിവാഹിതയായ ഒരു മുസ്ലീം വനിതയുമുണ്ട്.
Discussion about this post