കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലെ വിമര്‍ശനങ്ങള്‍ മുഖവിലയ്ക്ക് എടുക്കാതെ ജനം; യോഗി ആദിത്യനാഥ് തന്നെ അധികാരത്തില്‍ തുടരുമെന്ന് സര്‍വേ ഫലം

Yogi Adityanath | Bignewslive

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്ന് ഐ എ എന്‍ എസ് സീവോട്ടര്‍ സര്‍വ്വേ ഫലം. 52 ശതമാനം പേരാണ് യോഗി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 37 പേരാണ് തിരിച്ചു ചിന്തിച്ചത്.

312 സീറ്റുമായി 2017ല്‍ അധികാരമേറ്റെടുത്ത യോഗി സര്‍ക്കാരിന്റെ കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ലെന്ന് സര്‍വേ ഫലം ചൂണ്ടിക്കാണിക്കുന്നു. ഉത്തര്‍പ്രദേശിലെ പ്രധാന പ്രതിപക്ഷ കക്ഷികളായ എസ്പിയുംബിഎസ്പിയും 47 ഉം 19 ഉം സീറ്റുകള്‍ മാത്രമാണ് കഴിഞ്ഞ തവണ സ്വന്തമാക്കിയത്.

ഇത്തവണയും ഇവര്‍ക്ക് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അതേസമയം പുതിയ കേന്ദ്ര മന്ത്രിസഭ ചുമതലയേറ്റാല്‍ രാജ്യത്തെ കൊവിഡ് പ്രതിസന്ധിക്ക് കുറവ് വരുമെന്ന് 46 ശതമാനം പേര്‍ സര്‍വേയില്‍ ഉത്തരം നല്‍കി. മന്ത്രിസഭയിലെ അംഗങ്ങള്‍ മാറിയാലും രാജ്യത്തിന്റെ അവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്ന് 41 ശതമാനം ആള്‍ക്കാര്‍ കരുതുന്നു. 1200 പേരുടെ ഇടയിലാണ് സര്‍വേ നടത്തിയത്. വരുന്ന ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകും.

Exit mobile version