ന്യൂഡല്‍ഹി : ഓഗസ്റ്റ് 5ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങിലേക്ക് ഇന്ത്യയെ ക്ഷണിച്ച് നിയുക്ത ഇറാന് നിയുക്ത പ്രസിഡന്റ് ഇബ്രാഹിം റെയ്സി.
റഷ്യയിലേക്കുള്ള യാത്രക്കിടെ ഇറാന് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് നല്കിയ സ്വീകരണത്തിലാണ് ചടങ്ങിലേക്ക് ക്ഷണം നല്‍കിയത്. ക്ഷണം ലഭിക്കുന്ന ആദ്യ വിദേശ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൂടിക്കാഴ്ചയില്‍ അഫ്ഗാന് പ്രശ്നവും ഇറാന് ആണവകരാറും നിയുക്ത പ്രസിഡന്റുമായി മന്ത്രി ചര്‍ച്ച ചെയ്തു. റെയ്സിയെ പ്രധാനമന്ത്രിയുടെ അഭിനന്ദനവും അറിയിച്ചാണ് ജയ്ശങ്കര് മടങ്ങിയത്.
ടെഹ്റാനില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇന്ത്യ ഉടനെ അറിയിക്കും.സര്‍ക്കാര്‍ പ്രതിനിധി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഇന്ത്യ ചടങ്ങിനെ കാണുന്നത്.
Discussion about this post