ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര്‍ വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഗ്ര സ്വദേശികളായ 15 അംഗ കുടുംബം അയോധ്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു. ചിലര്‍ കൈകാലുകള്‍ കഴുകകയും മറ്റുള്ളവര്‍ കുളിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തില്‍ ചിലര്‍ മുങ്ങിപോവുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വലിയ അപകടത്തിലേയ്ക്ക് വഴിവെച്ചത്.
Discussion about this post