ചെന്നൈL പുതിയ ഗവര്‍ണര്‍ നിയമനങ്ങള്‍ക്ക് പിന്നാലെ പട്ടികയില്‍ സ്ത്രീകളില്ലാത്തതിനെ ചോദ്യം ചെയ്ത് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍ രംഗത്ത്. ട്വിറ്ററിലൂടെ രാഷ്ട്രപതിയെ ടാഗ് ചെയ്താണ് ഖുശ്ബുവിന്റെ ചോദ്യം. ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനമെന്ന് ഖുശ്ബു ചോദിക്കുന്നു.
‘ബഹുമാനപ്പെട്ട സര്, ഒരു സംസ്ഥാനത്തിന്റെയും ഗവര്‍ണര്‍ പദവിയിലേക്ക് അര്‍ഹതയുള്ള ഒരു വനിതയെപ്പോലും അങ്ങേക്ക് കണ്ടെത്താനായില്ലേ? എന്തുകൊണ്ടാണ് ഈ വിവേചനം? ഇത് വേദനാജനകമാണ്.” -പുതിയ ഗവര്‍ണര്‍മാരുടെ പട്ടിക പങ്കുവെച്ച് ഖുശ്ബു കുറിച്ചു.
കോണ്‍ഗ്രസ് ദേശീയ വക്താവായിരുന്ന ഖുശ്ബു കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ബിജെപി യില്‍ ചേര്‍ന്നത്. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തൗസന്‍ഡ് ലൈറ്റ്സ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
Discussion about this post